യോദ്ധാവ് പരിപാടിയുമായി ബന്ധപ്പെട്ട് എസ് പി തിരുവനന്തപുരം റൂറലും എസ്പി കന്യാകുമാരിയും ചേർന്ന് ഇന്ന് അതിർത്തി പ്രദേശമായ ഊരമ്പിൽ നടത്തിയ സംയോജിത പരിശോധന
കേരളാ-തമിഴ്നാട് അതിര്‍ത്തിയില്‍ കളിയിക്കവിള, ഊരമ്പ്, PPM ജംഗ്ഷൻ എന്നിവിടങ്ങളിൽ കേരള പോലീസും തമിഴ്നാട് പോലീസും സംയുക്തമായി ലഹരിയ്ക്കെതിരായി ബോധവല്‍ക്കരണവും പരിശോധനയും നടത്തി. കേരള തമിഴ്നാട് അതിര്‍ത്തിയില്‍ ഊരമ്പ് മുതല്‍ കളിയിക്കവിള വരെയുള്ള പ്രദേശങ്ങളിലാണ് കേരളാ പോലീസിന്റെ യോദ്ധാവ് പദ്ധതിയുടേയും തമിഴ്നാട് പോലീസിന്റെ ബീ എ വിജിലന്റ് സിറ്റിസൺ പാദ്ധതിയുടേയും ഭാഗമായി തിരുവനന്തപുരം റൂറല്‍ SP ശ്രീമതി.ശില്പ ദേവയ്യ IPS ന്‍റെയും കന്യാകുമാരി SP ശ്രീ. ഹരി കിരണ്‍ IPS ന്‍റെയും നേതൃത്വത്തില്‍ ജോയിന്റ് ഓപ്പറേഷൻ നടത്തിയത്. ലഹരി ഉല്‍പ്പന്നങ്ങളുടെ വില്‍പ്പനയും ഉപയോഗവും തടയുന്നതിന്‍റെ ഭാഗമായി അതിര്‍ത്തി പ്രദേശങ്ങളിലെ കൊറിയര്‍ സ്ഥാപനങ്ങൾ മെഡിക്കല്‍ ഷോപ്പുകൾ മറ്റ് വ്യാപാര സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ പരിശോധനയും ബോധവല്‍ക്കരണവും നടത്തുകയും ചെയ്തു. നെയ്യാറ്റിന്‍കര DYSP ശ്രീകാന്ത്, തക്കല DYSP ഗണേശൻ, കുളച്ചൽ DySP തങ്കയ്യൻ, വെള്ളറട, പാറശ്ശാല, പൊഴിയൂർ SHO മാർ ഉള്‍പ്പെടെയുള്ള പോലീസ് ഉദ്യോഗസ്ഥര്‍ ഓപ്പറേഷനിൽ പങ്കെടുത്തു.